പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

സാബു പൊതൂര്‍

പ്രസിഡൻ്റ്

ഓമന വി വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജി മാണി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജാന്‍സി മാത്യു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോര്‍ജ് സി എച്ച്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മനോജ്‌ വി ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയില്‍ ആരക്കുഴ, മാറാടി വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആരക്കുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 29.31 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മൂവാറ്റുപുഴ നഗരസഭയും, മാറാടി, ആവോലി പഞ്ചായത്തുകളും, തെക്ക് പാലക്കുഴ, മണക്കാട് (ഇടുക്കി) പഞ്ചായത്തുകളും, കിഴക്ക് ആവോലി, മണക്കാട് (ഇടുക്കി) പഞ്ചായത്തുകളും, പടിഞ്ഞാറ് മാറാടി, തിരുമാറാടി പഞ്ചായത്തുകളുമാണ്. നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ആരക്കുഴ, വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിക്കപ്പെട്ടപ്പോള്‍ തിരുക്കൊച്ചിയുടേയും, ഭാഷാസംസ്ഥാനങ്ങള്‍ വന്നപ്പോള്‍ കേരളത്തിന്റേയും ഭരണസീമയില്‍ വന്നു ഈ പ്രദേശം. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മ മേരി റോയ്  ഇന്നാട്ടുകാരിയാണ്. 1915-ല്‍ ആരംഭിച്ച കര്‍മ്മലീത്താ വിഭാഗക്കാര്‍ ആരംഭിച്ച സെന്റ് ജോസഫ്സ് എല്‍.പി.സ്കൂളാണ് ആരക്കുഴയിലെ ആദ്യത്തെ സ്കൂള്‍. ആരക്കുഴ പഞ്ചായത്തിന് വളരെ പഴക്കവും പാരമ്പര്യവുമുള്ള സാംസ്ക്കാരിക പൈതൃകം ഉണ്ട്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നാട്ടു രാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ആരക്കുഴ വടക്കുംകൂർ രാജ്യ ത്തിന്റെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങൾ സംയോജിക്കപ്പെട്ടപ്പോൾ തിരുകൊച്ചിയുടെയും ഭാഷാസംസ്ഥാനങ്ങൾ വന്ന പ്പോൾ കേരളത്തിന്റെയും എറണാകുളം ജില്ല നിലവിൽ വന്നപ്പോൾ ജില്ലയുടെ വടക്കുകിഴക്കേ അതിർത്തിയിൽ ഇടുക്കി ജില്ലയുമായി അതിരിടുന്ന ഗ്രാമമായി ആരക്കുഴ ഗ്രാമപഞ്ചായത്ത്. ഗതാഗതം വികസിക്കുന്നതിനു മുൻപ് ആരക്കുഴയിലെ മുഖ്യനാണ്യവിളകളായിരുന്ന കുരുമുളക്, ചുക്ക്, മഞ്ഞൾ, ഇഞ്ചിപ്പുൽതൈലം, നാളികേരം എന്നിവ വിപണനം നടത്തിയിരുന്നത് കെട്ടുവള്ളങ്ങളിൽ കയറ്റി തൊടുപുഴയാറുവഴി ആലപ്പുഴയിൽ എത്തിച്ചായിരുന്നു. അന്ന് ഹാരാപ്പുഴ മുളകെന്ന് പേരുകേട്ട കുരുമുളകിന്റെ നാടിന് ഹാരാപ്പുഴയെന്നും അതു ലോപിച്ച് ആരക്കുഴയായെന്നും ഐതിഹ്യം.

കൂടുതൽ വായിക്കുക