ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അതിപുരാതനകാലം മുതൽ ഏതാണ്ട് ബി.സി.യിൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി തോട്ടക്കര മഹാദേവൻ ക്ഷേത്രവും 1500 ലധികം വർഷം പഴക്കമുള്ള ആരക്കുഴ പള്ളിയും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലർന്ന് ജീവിക്കുന്ന ഇവിടെ മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമാണ്. പുരാതനമായ ആരക്കുഴ പള്ളിയും എടമനക്കുരിശും ഹൈന്ദവ ക്രൈസ്തവ ഐക്യത്തിന്റെ ചരിത്രം വിളിച്ചോതുന്നതാണ്.
സഹസ്രാബ്ദങ്ങളായി കൃഷിയും മീൻപിടിത്തവും തൊഴിലായി ഏർപ്പെട്ടിരുന്ന ഇന്നാട്ടിൽ കഴിഞ്ഞ അഞ്ചു ദശാബ്ദമായി ജീവിത ശൈലിയിൽ കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഉണ്ടായ പുരോഗതി യുടെ ഭാഗമായി ലഭ്യമായ ഗതാഗത വാഹനയാത്രാസൗകര്യവും വൈദ്യുതിയും എത്തിയതോടെ മനുഷ്യന്റെ ജീവിത ആവാ സവ്യവസ്ഥയിൽ വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചിട്ടുണ്ട്. സമ്പൂർണ്ണ സാക്ഷരതയും ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമായതോടെ സർക്കാർ ഉദ്യോഗസ്ഥനോ മറ്റേതെങ്കിലും വെള്ളക്കോളർ ജോലിയോ അഭികാമ്യമായി തോന്നിയതോടെ കാർഷിക വൃത്തിയോടുള്ള താൽപര്യം ക്രമേണ കുറഞ്ഞുവരികയും കൃഷി ലാഭകരമല്ലാതായതോടെ നാണ്യവിള കൃഷി യിലേക്കു കർഷകർ തിരിയുകയും കാർഷികമേഖലയിൽ പണിയെടുക്കാൻ വളരെ കുറച്ചുപേർ മാത്രം എന്ന സ്ഥിതി യായിത്തീരുകയും ചെയ്ത ഒരു സ്ഥിതി വിശേഷം ഈ ഗ്രാമത്തിൽ സംജാതമായതിന്റെ ഫലമായി തീർത്തും ഒരു ഉപ ഭോഗ ഗ്രാമമായി മാറിയിരുന്നു. എന്നാൽ 2005ൽ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ഗ്രാമത്തിലെ നാട്ടു ചന്തയായ പണ്ടപ്പിള്ളിയിൽ ഒരു കാർഷികവിപണി അനുവദിച്ചതോടെ കാർഷികരംഗത്ത് ഒരു വൻ കുതിച്ചുചാട്ടം തന്നെ ഉണ്ടാക്കി യെടുക്കാനും സംസ്ഥാനത്തിനുതന്നെ ഒരു കാർഷിക സംസ്ക്കാരം പകർന്നുകൊടുക്കാനും ഉതകുന്ന തരത്തിൽ വൻ വിജയമായി മാറിയതോടെ ജനങ്ങൾക്ക് കുറേശ്ശേ കൃഷിയിൽ താൽപര്യം കണ്ടുതുടങ്ങിയിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ കഴിഞ്ഞ ദശാബ്ദങ്ങളിൽ ഉടലെടുത്തതോടെ ഉന്നതവിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവുമുള്ള യുവതലമുറ രൂപപ്പെടുകയും വിദേശ തൊഴിലവസരങ്ങൾ തേടിപ്പോവുകയും ചെയ്തതോടെ ഗ്രാമത്തിന്റെ മുഖഛായതന്നെ മാറിപ്പോയി.
സ്വാതന്ത്രസമരം ആരംഭിക്കുമ്പോൾ തന്നെ ആരക്കുഴക്കാർ അതിൽ പങ്കാളികളായി കെ.വി ജോസഫ് കൊച്ചിക്കു ന്നേൽ, ചെറിയാൻ ചേർക്കോട്ട്, ജോർജ്ജ് ചാന്ത്യം, കുമാരൻ ആച്ചക്കോട്ടിൽ എന്നിവർ അവർ പ്രാധാനികളായിരുന്നു. സ്ത്രീകൾക്ക് മാന്യമായ നൽകപ്പെട്ടിരുന്ന ഇവിടുത്തെ ഒരു സ്ത്രീയും കൂടിയാണ് മേരി റോയി കേസിൽ പിതൃസ്വത്തിനു ക്രിസ്ത്യൻ പെൺമക്കൾക്കും ആൺമക്കളോടൊപ്പം അവകാശമുണ്ടെന്ന് സുപ്രീംകോടതി തീർപ്പു നേടിയെടുത്തത്
1953ൽ നടന്ന ആദ്യ പഞ്ചായത്തു തെരഞ്ഞെടുപ്പ് വളരെ പ്രതീക്ഷയോടെ കണ്ട് ജനങ്ങൾ അതിൽ പങ്കെടുത്തു പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടുശതമാനം കുറയുന്ന പ്രവണതയായിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്തുകൾ നിലവിൽ വന്നതോടെ തെരഞ്ഞെടുപ്പുകളിൽ വൻ പങ്കാളിത്തവും നല്ല വോട്ടിംഗ് ശതമാനവുമുണ്ടായി.
കൃഷിപ്പണികളും, ആഘോഷങ്ങളും റോഡുനിർമ്മാണവും പൊതുനിർമ്മാണ പ്രവർത്തനങ്ങളും കൂട്ടുചേർന്ന് ഒരുമയിൽ നടത്തിയിരുന്ന ഒരു പാരമ്പര്യം ഇന്നാടിനുണ്ട്. പിന്നീട് നിർമ്മാണ പ്രവൃത്തികൾ കരാറുകാരുടെ കയ്യിൽ എത്തു കയും ജനങ്ങൾക്ക് പങ്കാളിത്തമില്ലാതാവുകയും ചെയ്തു. പഞ്ചായത്തുകൾ ജനകീയാസൂത്രണ പദ്ധതികൾ നടപ്പിലാക്കിയതോടെ നിർമ്മാണ മേഖലകളിൽ ജനപങ്കാളിത്തവും ജനകീയ മുതൽ മുടക്കും ഉണ്ടാകുകയും ചെയ്തതോടെ നാടിന്റെ വികസന പ്രക്രിയയിൽ പങ്കെടുക്കാമെന്ന പ്രത്യാശ ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങ ളുടെ നല്ല പ്രതിഫലനം നമ്മുടെ ഗ്രാമത്തിലും ദൃശ്യമാണ്.
കിതയ്ക്കുന്ന കാർഷിക രംഗത്തേയും കുതിക്കാൻ ശക്തിലഭിക്കാതെ ഞെരുങ്ങുന്ന വ്യവസായ രംഗത്തെയും ഉണർവ്വ് നേടേണ്ട സേവനരംഗത്തേയും ഇവിടെ വിലയിരുത്തുന്നു. നവകേരള മിഷൻ വഴി ജനകീയ പ്രശ്നങ്ങൾക്ക് ഗുണപരമായ പരിഹാരമാണ് ലക്ഷ്യമിടുന്നത്. പ്രശ്നങ്ങൾ ധാരാളമുണ്ട്. സമചിത്തതയോടും പക്വതയോടും ദീർഘവീക്ഷണത്തോടും തയ്യാ റാക്കുന്ന പരിപ്രേഷ്യം നടപ്പാക്കാൻ നമുക്ക് കഴിയണം. നമ്മുടെ പൈതൃകം അതിനു വേണ്ടത്ര ഉറപ്പുള്ളതാണല്ലോ.
ഭൂപ്രകൃതിയും വിഭവങ്ങളും
1. ഭൂപ്രകൃതി പഞ്ചായത്തിലെ ഭൂമിയെ ഉയർന്ന നിരപ്പ് എന്നും ചരിഞ്ഞ പ്രദേശമെന്നും താഴ്വരകളെന്നും മൂന്നായി തിരിക്കാം. ഉയർന്ന നിരപ്പും ചരവുഭാഗവും വേർതിരിയാത്ത അവസ്ഥയിൽ അവ പാറയെന്നാണു വ്യവഹരിക്കുന്നത്. താഴ്വരകളെല്ലാം തന്നെ പാടങ്ങളെന്നു പറയാം.
ഉയർന്ന നിരപ്പുഭൂമി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പെട്ടതാണ് ഈ ഇനം സംരക്ഷണം കൂടാതെയുള്ള കൃഷിരീതികളും കനത്തമഴയും മൂലം മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞിട്ടുണ്ട്. പലതരം കുറ്റിക്കാടുകളും പുല്ലുകളുമായി കിടന്നിരുന്ന ഈ സ്ഥലങ്ങളെല്ലാം തന്നെ ഇന്ന് റബ്ബർ കൃഷിയായിക്കഴിഞ്ഞു.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ
ഊളക്കുന്ന്, മൈലാടുംപാറ, ആറൂർമല, പൊട്ടൻമല, നെടുമ്പാറമല, ചേലപ്പുഴ മല, കുരിശുമല, കോപംമല, ചാത്തം കോട്ടുമല, പ്ലാക്കിത്തടം, പാലമല, കോഴിമല, കുഴിങ്ങരണ്ട്, നെടുമല, കുമ്പളത്തലമല, കരിമല, കത്തിനാംമല, പ്രിങ്ങാട്ടിമല, തരിശുകുന്ന്, ചിറക്കുന്ന്.
b). താഴ്വരകൾ :
ഉയർന്ന പ്രദേശങ്ങൾ കഴിഞ്ഞ് ചരിവുഭൂമികളുമിറങ്ങി എത്തുന്ന പാടങ്ങളാണ് ഇവിടുത്തെ താഴ്വരകൾ. പഞ്ചാ യത്തിലെ പ്രധാന പാടങ്ങൾ : മീങ്കുന്നം പാടം, വരകപ്പിള്ളി പാടം, ആറൂർ പുഞ്ച, ളാക്കോടുപാടം, ആരക്കുഴ പാടം തോട്ടക്കര പാടം, ചാന്ത്യം പാടം, മടങ്ങ് പാടം, എടമനപാടം, ഉച്ചേലി പാടം, പെരിങ്ങഴ പാടം, പഞ്ഞാപ്പാടം
c) ചെരുവുഭൂമികൾ
ഉയർന്ന പ്രദേശങ്ങൾക്കും പാടങ്ങൾക്കുമിടയിലുള്ള സ്ഥലങ്ങളാണ് ചെരുവു ഭൂമികൾ. എല്ലാവാർഡുകളിലും ഇവയുണ്ട്. തെങ്ങും കമുകും കുരുമുളകും ഇഞ്ചി, കച്ചോലം, കപ്പ, ചേന, കാച്ചിൽ തുടങ്ങിയവയും കൃഷി ചെയ്തി രുന്ന ഈ സ്ഥലങ്ങൾ ഇന്നു മിക്കവാറും റബ്ബർ തോട്ടങ്ങളായി മാറിയിരിക്കുകയാണ്. ഇടയ്ക്കു നിൽക്കുന്ന തെങ്ങുകൾ ഇല്ലായ്മയാകുന്നു. കമുകും കുരുമുളകും ആദ്യമുണ്ടായിരുന്നത് പോയിക്കഴിഞ്ഞു. നനയ്ക്കാൻ സൗകര്യമുള്ള ചില സ്ഥലങ്ങളിൽ കമുകു കൃഷി ആരംഭിച്ചിട്ടുണ്ട്. വളരെക്കുറച്ചു സ്ഥലത്തുമാത്രം ജാതി, കൊക്കോ തുടങ്ങിയ കൃഷികൾ. അധികവും ചരൽമണ്ണും വെട്ടുകല്ലും ഉള്ള സ്ഥലങ്ങളാണ്. ചെരിവു കൂടുതലുള്ള സ്ഥലങ്ങളിൽ ഉരുളൻപാറയും കരി മണ്ണും കാണാം. അധികപ്രദേശവും ഫലപുഷ്ടിയുള്ള ചെമ്മണ്ണ് ആണ്.
ഇവയിലൊക്കെ പലയിടത്തായി കുറെ പുറമ്പോക്കു ഭൂമികളും പാറകളും കാണാം.
നിരപ്പും ചെരിവും കൂടിയ പാമ്പുകൾ 2318 ഹെക്ടറും, നിലം 428 ഹെക്ടറും, തരിശുപാറയും 190 ഹെക്ടറും ഉൾപ്പെടെ 2936 ഹെക്ടർ വരും മൊത്തം ഭൂമി.
2. നീരൊഴുക്ക് -പഞ്ചായത്തിലെ ഭൂമി അധികവും വടക്കോട്ടും കിഴക്കോട്ടും ചരിവായവയാണ്. മൂന്നാം വാർഡിലും 6-)o വാർഡിലും 7-)o വാർഡിലും 8-)o വാർഡിലും കുറെ സ്ഥലങ്ങളിലെ നീരൊഴുക്ക് പടിഞ്ഞാറോട്ടാണ്. തോടുകൾ എല്ലാം തൊടുപുഴയാറിലേക്ക്.
3. കാലാവസ്ഥ : തെക്കുപടിഞ്ഞാറൺ മൺസൂൺ ധാരാളമായി ലഭിക്കുന്ന സ്ഥലമാണ് ആരക്കുഴ ജൂൺ മുതൽ നവം ബർ വരെ ഇടക്കിടെ മഴയുണ്ടാകും. ജൂൺ ജൂലൈ മാസങ്ങളിൽ ഏറ്റവും കൂടുതൽ . ഡിസംബർ മുതൽ മെയ് വരെ മഴ വിരളം . പഞ്ചായത്തിന്റെ വടക്കും കിഴക്കും അരികു പിടിച്ചൊഴുകുന്ന തൊടുപുഴയാറില്‍ വേനല്‍ക്കാലം ഇടുക്കി ജലവൈദ്യുത കേന്ദ്രത്തില്‍ നിന്നും വെള്ളമെത്തുമെങ്കിലും പുഴയോര പ്രദേശത്ത് പോലും വരള്‍ച്ച ഉണ്ടാകാറുണ്ട്