2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്
ഒറ്റ നോട്ടത്തില്‍

ERNAKULAM DISTRICT · KERALA

ആരക്കുഴ ഗ്രാമപഞ്ചായത്ത്

ഒറ്റനോട്ടത്തിൽ

ചരിത്രവും പൈതൃകവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഗ്രാമം

 

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയില്‍ ആരക്കുഴ, മാറാടി വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആരക്കുഴ ഗ്രാമപഞ്ചായത്ത്. 29.31 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശം ചരിത്രപരമായും സാംസ്കാരികമായും മതപരമായും പ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പുരാതന ആരാധനാലയങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, പരമ്പരാഗത കലാരൂപങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പഞ്ചായത്തിന്റെ പൈതൃകത്തെ സമ്പന്നമാക്കുന്നു.

പ്രധാന വിവരങ്ങൾ

📐
ആകെ വിസ്തീർണ്ണം
29.31
ചതുരശ്ര കിലോമീറ്റർ
📍
ജില്ല
എറണാകുളം
🏢
താലൂക്ക്
മൂവാറ്റുപുഴ
🗺️
ബ്ലോക്ക്
മൂവാറ്റുപുഴ

🏛️ അടിസ്ഥാന വിവരങ്ങൾ

ജില്ലഎറണാകുളം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
ഉൾപ്പെടുന്ന വില്ലേജുകൾആരക്കുഴ, മാറാടി
ആകെ വിസ്തീർണ്ണം29.31 ചതുരശ്ര കിലോമീറ്റർ

🧭 പഞ്ചായത്തിന്റെ അതിരുകൾ

ദിശഅതിർത്തി പ്രദേശങ്ങൾ
വടക്ക്മൂവാറ്റുപുഴ നഗരസഭ, മാറാടി, ആവോലി പഞ്ചായത്തുകൾ
തെക്ക്പാലക്കുഴ, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ
കിഴക്ക്ആവോലി, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ
പടിഞ്ഞാറ്മാറാടി, തിരുമാറാടി പഞ്ചായത്തുകൾ

📜 ചരിത്രത്തിലൂടെ ആരക്കുഴ

നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ആരക്കുഴ, വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിക്കപ്പെട്ടപ്പോള്‍ തിരുക്കൊച്ചിയുടെയും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെയും ഭരണസീമയില്‍ ഈ പ്രദേശം ഉള്‍പ്പെട്ടു.

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മ മേരി റോയ് ആരക്കുഴ സ്വദേശിയാണ്. ഈ പ്രദേശത്തിന്റെ ചരിത്രവും സാമൂഹിക ജീവിതവും വിദ്യാഭ്യാസ-സാംസ്കാരിക വളര്‍ച്ചയും പഞ്ചായത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്.

🎓 വിദ്യാഭ്യാസ പാരമ്പര്യം

1915-ല്‍ കര്‍മ്മലീത്താ വിഭാഗക്കാര്‍ ആരംഭിച്ച സെന്റ് ജോസഫ്സ് എല്‍.പി. സ്കൂളാണ് ആരക്കുഴയിലെ ആദ്യത്തെ സ്കൂള്‍. വിദ്യാഭ്യാസ രംഗത്തും സാമൂഹിക പുരോഗതിയിലും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

🎭 സാംസ്കാരിക പൈതൃകം

ആരക്കുഴ പഞ്ചായത്തിന് വളരെ പഴക്കവും പാരമ്പര്യവുമുള്ള സാംസ്കാരിക പൈതൃകമുണ്ട്. പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്രിസ്തീയ ദേവാലയം ഈ പൈതൃകത്തിന്റെ പ്രധാന തെളിവുകളിലൊന്നാണ്.

ആരക്കുഴ ഉണ്ണിയാതിരിയുടെയും ചേറ്റൂര്‍ കര്‍ത്താക്കന്മാരുടെയും കാലത്ത് കളരിപ്പയറ്റ്, യോഗാഭ്യാസം തുടങ്ങിയ കലകളും അഭ്യാസമുറകളും ഈ ഗ്രാമത്തില്‍ പരിപോഷിപ്പിച്ചിരുന്നതായി കാണാം. പള്ളികളോടനുബന്ധിച്ച് വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തനങ്ങളും അമ്പലങ്ങളോടും കാവുകളോടും അനുബന്ധിച്ച് കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങളും പ്രചരിച്ചിരുന്നു.

കളരിപ്പയറ്റ് യോഗാഭ്യാസം കൂത്ത് കൂടിയാട്ടം ചെണ്ടമേളം മുടിയേറ്റ് കളമെഴുത്ത് നാടകം പുല്ലാങ്കുഴൽ

ഹിന്ദു ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ചെണ്ടമേളം, പാദപൂജ, തൂക്കം, അമ്മൻകുടം, ശാസ്താംപാട്ട്, തുടി, ഉടുത്ത് തുടങ്ങിയ കലാപരിപാടികളും ക്രിസ്തീയ ദേവാലയങ്ങളിലെ പെരുന്നാളുകളോടനുബന്ധിച്ചുള്ള ബാന്റുമേളം, ചെണ്ട, നാടകം തുടങ്ങിയ പരിപാടികളും പ്രദേശത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ ഇന്നും പ്രാധാന്യമര്‍ഹിക്കുന്നു.

⛪ ക്രിസ്തീയ ദേവാലയങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും

അതിപുരാതനമായ ആരക്കുഴപ്പള്ളിയില്‍നിന്ന് വേര്‍പിരിഞ്ഞ് മേമടങ്ങ്, തോട്ടക്കര, മീങ്കുന്നം, പെരുമ്പല്ലൂര്‍, പെരിങ്ങഴ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ പള്ളികള്‍ സ്ഥാപിച്ച് ആരാധനാസൗകര്യം ഏര്‍പ്പെടുത്തിയിട്ട് നൂറിലധികം വര്‍ഷങ്ങളായിട്ടുണ്ട്.

ആരക്കുഴ ഫെറോനാ പള്ളിയുടെ സമീപത്തുള്ള കുരിശുമലയില്‍ വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലുള്ള ദേവാലയം സ്ഥിതി ചെയ്യുന്നു. എല്ലാ വര്‍ഷവും പുതുഞായറാഴ്ച ദിവസം വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ദേശിയരും വിദേശിയരുമായ അനേകം വിശ്വാസികള്‍ ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നു.

🛕 ക്ഷേത്രങ്ങളും ആരാധനാ കേന്ദ്രങ്ങളും

ആരക്കുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രങ്ങളും കാവുകളും മതപരവും സാംസ്കാരികവുമായ പ്രാധാന്യം നിലനിര്‍ത്തുന്നു.

🛕

പെരിങ്ങഴ ഭഗവതി ക്ഷേത്രം

🛕

കൈപ്പുള്ളിക്കാവ്

രണ്ടാം വാർഡ്
🛕

മഴുവഞ്ചേരി ഇല്ലം വക ക്ഷേത്രം

🛕

ഞള്ളൂർക്കാവ്

നാലാം വാർഡ്
🛕

പൂതക്കാവ് ഭഗവതി ക്ഷേത്രം

അഞ്ചാം വാർഡ്
🛕

മുല്ലപ്പടി പരദേവതാ ക്ഷേത്രം

🛕

തോട്ടക്കരക്കാവ്

എട്ടാം വാർഡ് · ഏകദേശം 1400 വർഷം പഴക്കമുള്ളതായി വിവരിക്കുന്നു
🛕

പെരുമാക്കാവ് ക്ഷേത്രം

ഒൻപതാം വാർഡ്

🌿 ആരക്കുഴയുടെ പൈതൃകം

               ചരിത്രസ്മരണകള്‍, ആരാധനാലയങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് ആരക്കുഴ ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക സ്വത്വം രൂപപ്പെടുന്നത്. തലമുറകളിലൂടെ കൈമാറിവന്ന പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും നാടിന്റെ ചരിത്രവും സംസ്കാരവും അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നത് പഞ്ചായത്തിന്റെ   സാമൂഹിക ജീവിതത്തില്‍ പ്രധാനമാണ്.

ആരക്കുഴ ഗ്രാമപഞ്ചായത്ത്
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് · എറണാകുളം ജില്ല · കേരളം